മുന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു കുട്ടികുറ്റവാളികളുടെ പ്രായം 18ല്‍ നിന്ന് 16ആയി കുറക്കാന്‍ അനുമതി നല്‍കിയത്. ഇത് പെതുസമൂഹത്തില്‍ നിന്ന് വ്യാപകമായ ഏതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാര്‍ലമെന്റ് മുമ്പുണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കാനും ചില ഭേദഗതികളും ഇന്നലെ തീരുമാനിച്ചത്. ഇതനുസരിച്ച്, ഏഴു വയസുമുതല്‍ 18 വയസുവരെയുള്ളവരെ 
പ്രായപൂര്‍ത്തിയാകാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഈ വിഭാഗത്തില്‍ പെടുന്നവരുടെ കുറ്റകൃത്യങ്ങള്‍ ജുവനൈല്‍ നിയമമനുസരിച്ച് 
വിധിക്കപ്പെടും. ഭേദഗതി ചെയ്യുന്ന നിയമമനുസരിച്ച് 15 നും 18 നും ഇടയില്‍ പ്രായമുള്ളവരുടെ ഗൗരവമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കാമെങ്കിലും അവര്‍ക്ക് ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കില്ല. ഗൗരവമായ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷംവരെ തടവുശിക്ഷ നല്‍കാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട സംഘം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍, മറ്റു കുറ്റവാളികള്‍ക്കൊപ്പം അവരെയും ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണമെന്നും ശിക്ഷയില്‍ ജുവനൈല്‍ നിയമം പരിഗണിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.