നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഗണേഷ് കുമാര്‍ ഇന്ന് ഞാന്‍ നാളെ നീ എന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ഗണേഷ്

കൊല്ലം: അമ്മയെയും മകനെയും കയ്യേറ്റ ചെയ്തെന്ന പരാതിയില്‍ വിശദീകരണവുമായി ഗണേഷ് കുമാര്‍ എംഎല്‍എ. നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു‍. ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാരിനെ കരിവാരിത്തേയ്ക്കാനുള്ള ശ്രമം. ഇന്ന് ഞാന്‍ നാളെ നീ എന്ന് എല്ലാവരും മനസ്സിലാക്കണം ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സത്യം തെളിയുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണമെന്നും ഗണേഷ് പറഞ്ഞു.

അതേസമയം, കേസന്വേഷണത്തിൽ നിന്ന് അഞ്ചൽ സിഐയെ മാറ്റി. സിഐ മോഹൻ ദാസ് പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടി. അക്രമത്തിന് സിഐ ദൃക്സാക്ഷിയായിരുന്ന അഞ്ചൽ സിഐക്ക് അന്വേഷണച്ചുമതല നൽകിയത് വിവാദമായിരുന്നു. അഞ്ചല്‍ അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാറും ഡ്രൈവറും മര്‍ദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്. 

ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്‌ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു.