മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ്. കെ സി ജോസഫ് എം എൽ എയാണ് നോട്ടീസ് നൽകുന്നത്.

തിരുവനന്തപുരം: വനിതാ മതിൽ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കെ സി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വനിത, ശിശുക്ഷേമ വകുപ്പിന്റെ പണം ചെലവഴിക്കാതിരുന്ന മന്ത്രി കെ കെ ശൈലജക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സി പി എം മതിൽ നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വനിത മതിലിനായി പണം ചെലവഴിക്കുന്നത് അഴിമതി തന്നെയെന്നും ചെന്നിത്തല പറഞ്ഞു.