നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ്.ഈ പുസ്തകം
തിരുവനന്തപുരം: ലോക പുസ്തകദിനത്തിൽ വായനക്കാർക്കായികെ സി വേണുഗോീപാലിന്‍റെ വക ഒരു പുസ്തകം. ‘നേരിനൊപ്പം :പോരാട്ടങ്ങൾ നിലപാടുകൾ ’എന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്‍റെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ്.
ഒട്ടേറെ മനുഷ്യർക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതൽ, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാർഥ്യങ്ങൾ തൊട്ട്, കർഷകരും മത്സ്യത്തൊഴിലാളികളും നഴ്സുമാരും വിദ്യാർത്ഥികളും തുടങ്ങി സർവതല സ്പർശിയായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിർമ്മാണ സഭകളിൽ കെസി നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തിൽ ഇറങ്ങുന്നത്. ഡിസി ബുക്സ് ആണ് പ്രസാധകർ. ഈ പുസ്തകദിനത്തിൽ സന്തോഷത്തോടെ വായനക്കാർക്കായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു


