രാജ്യസഭാ സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തതാണ് യെച്ചൂരിയുടെയും ബംഗാളിൻറെയും നിലപാടിന് കാരണം - രാഗേഷ് 

ദില്ലി: യെച്ചൂരിയുടേത് അവസരവാദ സമീപനം എന്ന് കെ കെ രാഗേഷ്. രാജ്യസഭാ സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തതാണ് യെച്ചൂരിയുടെയും ബംഗാളിൻറെയും നിലപാടിന് കാരണം എന്നും രാഗേഷ് പറഞ്ഞു. 

അതേസമയം, സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാൾ പക്ഷം മുന്നോട്ടു വയ്ക്കും. കൂടുതൽ സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയെ പിന്തുണച്ചെങ്കിലും പ്രതിനിധികൾക്കിടയിലെ മേൽക്കൈ പ്രകാശ് കാരാട്ടിന് തന്നെയാണ്.