എയിംസ് നൽകാമെന്ന് ജെ.പി നദ്ദ ഉറപ്പു നൽകിയെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം:കേരളത്തിന് എയിംസ് നൽകാമെന്ന് ജെ.പി നദ്ദ ഉറപ്പു നൽകിയെന്ന് മന്ത്രി കെ.കെ ശൈലജ. മോദി സർക്കാരിന്‍റെ കാലാവധി തീരും മുൻപ് എയിംസ് അനുവദിക്കുമെന്ന് നദ്ദ ഉറപ്പു നൽകി. സ്ഥലത്തിന്‍റെ കാര്യത്തിൽ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
