ഗവര്‍ണറുടെ നടപടി തിരിച്ചടിയാണെന്ന് കരുതുന്നില്ല എന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: കണ്ണൂര്, കരുണ ബില് ഗവര്ണര് ഒപ്പ് വെക്കാത്ത സാഹചര്യത്തില് തുടര്നടപടികള് ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഗവര്ണറുടെ നടപടി തിരിച്ചടിയാണെന്ന് കരുതുന്നില്ല എന്നും കെ.കെ ശൈലജ പറഞ്ഞു.
അതേസമയം, ഗവര്ണറുടെ നടപടിയില് സര്ക്കാരിന് വിയോജിപ്പില്ലെന്ന് നിയമ മന്ത്രി എ.കെ.ബാലന് പ്രതികരിച്ചു. ഗവര്ണറുടെ നടപടി നിയമപരവും ഭരണഘടനാപരവുമാണ്. തുടര്നടപടി പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ബാലന് പറഞ്ഞു.
സഭ പാസാക്കിയ ബില്ലാണ് ഗവര്ണര് പി സദാശിവം ഒപ്പുവെക്കാത്തത്. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ബില് സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് വിലയിരുത്തല്. ഗവര്ണര് ഒപ്പിടാത്ത പക്ഷം നാളെ ബില് അസാധുവാകും.
കണ്ണൂര്, കരുണ മെഡിക്കല് കോളേജുകളില് പ്രവേശനം നേടിയ 180 വിദ്യാര്ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്ക്കാര് ബില് പാസാക്കാന് ശ്രമിച്ചത്. സര്ക്കാര് നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്ശം ഉന്നയിച്ചിരുന്നു.
ബില് നിലനില്ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്ന്ന് ഗവര്ണര് ഒപ്പുവയ്ക്കാതിരുന്നത് സര്ക്കാരിന് തിരിച്ചടിയായി.
