ഫീസ് ഉയര്‍ത്തണമെന്ന മാനേജ്മെന്‍റ് നിലപാട് സര്‍ക്കാര്‍ അംഗീകരിക്കില്ല.

തിരുവനന്തപുരം: മാനേജ്മെന്‍റ് നിലപാട് അംഗീകരിക്കില്ല എന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഫീസ് ഉയര്‍ത്തണമെന്ന മാനേജ്മെന്‍റ് നിലപാട് സര്‍ക്കാര്‍ അംഗീകരിക്കില്ല. നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും കെ.കെ ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കണ്ണൂർ, കരുണ ബില്ലുമായി മുന്നോട്ട് പോകുന്നതില്‍ സിപിഎമ്മിലും ഭിന്നതയുണ്ട്. കുട്ടികളുടെ ഭാവിയെ ചൊല്ലിയാണ് ബില്ലുമായി മുന്നോട്ടു പോകുന്നതെന്ന് വാദിക്കുമ്പോഴും, മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസുകൂടിയായ ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചാല്‍ സര്‍ക്കാറിന് അത് ധാര്‍മിക തിരിച്ചടിയാകും. ബില്ല് പാസായാലും ഇക്കാര്യത്തില്‍ സുപ്രിംകോടതി ഇടപെട്ടാല്‍ അതും സര്‍ക്കാറിന് തിരിച്ചടിയാകും. ബില്ലിന്‍റെ കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും