പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളി്കളോടാണ്  അന്ന് സംസാരിച്ചത്.കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്നാണ്  പറഞ്ഞത്

തൊടുപുഴ: ഓണം ബോണസ് പ്രസ്താവനയിലെ ട്രോൾ വീഡിയോക്ക് മറുപടിയുമായി കെകെ ശൈലജ. പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളിക്കോട് ആണ് അന്ന് സംസാരിച്ചത്.കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു എന്നാണ് പറഞ്ഞത്.അന്ന് പൊതു മിനിമം പരിപാടി അടിസ്ഥാനത്തിൽ കോൺഗ്രസ് ആണ് തൊഴിലുറപ്പിന് പിന്തുണ തന്നത്.കോൺഗ്രസ് കേന്ദ്ര നേതാക്കൾ ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ പോലെ അല്ലെന്നും അവര്‍ പറഞ്ഞു

ഓണത്തിന് : കേരളം 1000 രൂപ ഫെസ്റ്റിവൽ അലവൻസ് ആയി കൊടുക്കുന്നുണ്ട്.ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവർക്ക് ഉത്സവ ബത്ത കൊടുത്തു കൂടെ എന്നാണ് ചോദിച്ചത്.സൈബർ സംഘം ഗുണ്ട സംഘം പോലെ പ്രവർത്തിക്കുന്നു.ചെറുപ്പക്കാരായ എംഎൽഎ മാർ ഉൾപ്പെടെ ആണ് സൈബർ സംഘങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.സ്വന്തം പാർട്ടിക്കാർക്ക് എതിരെ വരെ ഇവർ അധിക്ഷേപം നടത്തുന്നുണ്ട്.ആർക്കും വിമർശിക്കാം; മ്ലെച്ചമായ ഭാഷ ഉപയോഗിക്കരുതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു