എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പീതാംബരൻ കൊലപാതകം നടത്തിയത് പാർട്ടിയുടെ അറിവോടെയല്ലെന്നും കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാസർകോട്: തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ. എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പീതാംബരൻ കൊലപാതകം നടത്തിയത് പാർട്ടിയുടെ അറിവോടെയല്ലെന്നും കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബം തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്ന പറ‍ഞ്ഞ കുഞ്ഞിരാമൻ.
വിപിപി മുസ്തഫയുടെ കൊലവിളി പ്രസംഗം പാർട്ടി അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.