വോട്ട് വേണ്ടെന്ന് പറഞ്ഞവര്‍ക്ക് തിമിരം
ചെങ്ങന്നൂര്: വിജയകുമാറിന് വിജയാംശംസകള് നേരുന്നുവെന്ന് കെ.എം. മാണി. മികച്ച ഭൂരിപക്ഷത്തില് യുഡിഎഫ് സ്ഥാനാര്ഥി വിജയിക്കാന് അക്ഷീണം പ്രവര്ത്തിക്കും.
കേരള കോണ്ഗ്രസിന്റെ ശക്തി അറിയാന് ചെങ്ങന്നൂരിലേക്ക് കണ്ണ് തുറന്ന് നോക്കണം. രാഷ്ട്രീയ തിമിരം ബാധിച്ചവരാണ് വോട്ട് വേണ്ടെന്ന് പറഞ്ഞതെന്നും കെ.എം.മാണി പറഞ്ഞു.
അതേസമയം, എല്ഡിഎഫ് ചെങ്ങന്നൂരില് വര്ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് എ.കെ ആന്റണി പ്രതികരിച്ചു. ബിജെപിക്ക് വോട്ട് കൂടുതല് കിട്ടുന്നതിനുളള ഏജന്സി പണിയാണ് കോടിയേരി ചെയ്യുന്നത്. ഡി.വിജയകുമാറിനെ വര്ഗ്ഗീയ വാദിയാക്കാന് കോടിയേരി ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്ത്ഥിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കണമെന്നും ആന്റണി പറഞ്ഞു.
