പ്രാദേശിക പ്രശ്നമായി കാണാന്‍ കഴിയില്ലെന്നും കെ.എം.മാണി ഏഷ്യാനെറ്റ് ന്യൂസിനോട് 

കോട്ടയം: വയനാട് മിച്ചഭൂമി വില്‍പന സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കെ.എം. മാണി. ഗൂഢാലോചന നടന്നത് എംഎന്‍ സ്മാരകത്തില്‍. പ്രാദേശിക പ്രശ്നമായി കാണാന്‍ കഴിയില്ലെന്നും കെ.എം.മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി.