മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണത്തിനായി കെ.എം മാണിയുടെ നേതൃത്വത്തില്‍ ഇന്ന് കണ്‍വെന്‍ഷന്‍ നടക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പിടിവള്ളിയാക്കി യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ കെ എം മാണി നടത്തുന്ന നീക്കം എന്ന നിലയിലാണ് കണ്‍വെന്‍ഷന്‍ ശ്രദ്ധേയമാകുന്നത്. വൈകിട്ട് നാല് മണിക്ക് മലപ്പുറം ടൗണ്‍ഹാളിലാണ് കണ്‍വന്‍ഷന്‍.
ബാര്‍ കോഴ കേസില്‍ തന്നെ കരുക്കാന്‍ മുന്നണിയില്‍ ഗൂഡാലോചന നടന്നെന്നാരോപിച്ച് കെ എം മാണി യുഡിഎഫ് വിട്ടത് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ്. ഏഴ് മാസമായി മുന്നണിക്ക് പുറത്തുനില്‍ക്കുന്ന മാണി വീണ്ടും യുഡിഎഫിലെ ഒരു ഘടകക്ഷിക്കായി പ്രചരണത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയാണ് കണ്‍വെന്‍ഷനുള്ളത്. ലീഗിനായുള്ള കണ്‍വെന്‍ഷ യുഡിഎഫിലേക്ക് തിരിച്ചെത്താനുള്ള പിടിവള്ളിയാക്കുകയാണ് മാണി കണക്കാക്കുന്നത്. കെ എം മാണിയുടെ വരവ് ആശ്വസമാകുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരിച്ചു
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ തിരിച്ചെത്തുകയാണ് മാണിയുടെ ലക്ഷ്യം. മാണി മുന്നണി വിട്ടപ്പോഴുള്ള എതിര്‍പ്പ് ഇപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിനുമില്ല എന്നത് മാണിക്കും സഹായകമാകും. കുഞ്ഞാലിക്കുട്ടിക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളും മാണിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ മലപ്പുറത്ത കേരള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ യുഡിഎഫിലെ മാറ്റിങ്ങളുടെ തുടക്കമായേക്കും.
