മുൻ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി സമർപ്പിച്ച വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇന്നു കോടതി വാദം കേൾക്കും. കെ എം മാണി നടത്തിയ സമൂഹ വിവാഹം, സർക്കാർ വക്കീലുകളുടെ നിയമനം എന്നിവയിൽ അഴിമതി നടന്നുവെന്ന് ആരോപിച്ചു സമർപ്പിച്ച ഹർജിയിൽ നേരത്തെ വിജിലൻസ് അന്വേഷണം നടന്നിരുന്നു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നും മാണിയെ കുറ്റവിമുക്തനുമാക്കിയാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് ഇന്നു പരിഗണിക്കുന്നത്.