ചെങ്ങന്നൂരില്‍ ആരെ പിന്തുണയ്ക്കുമെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് മാണി  വി.എസ്. പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും കെ.എം.മാണി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ പാർട്ടി തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് കെ.എം.മാണി. വി.എസ്. പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും വോട്ടർമാരുടെ അഭിപ്രായം അതല്ലെന്ന് കെ എം മാണി പറഞ്ഞു.

കെ.എം.മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ് വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടത്. എല്‍.‍ഡി.എഫിനെ പരാജയപ്പെടുത്താനാണെങ്കില്‍ കെ.എം.മാണിയുടെ നീക്കമെങ്കില്‍ അതിനെ മറികടന്നും എല്‍എഡിഎഫ് വിജയിക്കുമെന്നും വി.എസ് പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ വിലയിരുത്തലാവും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പ്രചരണത്തിനായി ചെങ്ങന്നൂരില്‍ എത്തിയ വി.എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുന്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.