കുഞ്ഞാലിക്കുട്ടിയ്ക്കും കോണ്‍ഗ്രസിനും നന്ദി അറിയിച്ച് മാണി
കോട്ടയം: കോണ്ഗ്രസില് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കിയതില് കുഞ്ഞാലിക്കുട്ടിയ്ക്കും കോണ്ഗ്രസിനും നന്ദി അറിയിച്ച് കെ എം മാണി. യുഡിഎഫിനെ ശാക്തീകരിക്കാനാണ് ഈ നിലപാടെന്നും മാണി പ്രതികരിച്ചു. എന്നാല് കെ എം മാണി തന്നെയോ അതോ മകന് ജോസ് കെ മാണിയോ മത്സരിക്കുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
നാളെ കേരള കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗം ചേര്ന്നതിന് ശേഷം യുഡിഎഫിലേക്ക് തിരിച്ചുപോകുന്നതടക്കമുള്ള കാര്യങ്ങള് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്ഗ്രസിന് സീറ്റ് വിട്ട് നല്കിയതിന് പിന്നില് കുഞ്ഞാലിക്കുട്ടിയാണെന്നത് ശക്തമാക്കുന്നതാണ് മാണി കുഞ്ഞാലിക്കുട്ടിയുടെ പേരെടുത്ത് നന്ദി അറിയിച്ചതിലൂടെ വ്യക്തമാകുന്നത്. അതേസമയം ഇതിനെതിരെ കോണ്ഗ്രസിലെ നേതാക്കള്ക്കിടയില് പ്രതിഷേധം ശക്തമായിരിക്കുകയാണ്.
