തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനമയത്തെ വിമര്‍ശിച്ച മുന്‍ മന്ത്രി ഷിബുബേബി ജോണിനെ പിന്തുണച്ച് കെ. മുരളീധരന്‍ എംഎല്‍എ. ക്ലിഫ് ഹൗസിലിരുന്നാണ് മദ്യനയം തീരുമാനിച്ചത്, അതുകൊണ്ട് കമ്‌ടോന്‍മെന്റ് ഹൗസിലേക്ക് മാറേണ്ടി വന്നെന്ന് മുരളീധരന്‍ പരിഹസിച്ചു. അതുകൊണ്ട് യുഡിഎഫിന്റെ മദ്യനയം വിജയമാണോ പരാജയമാണോ എന്ന ചര്‍ച്ച വേണ്ടെന്നും മുരളീധരന്‍ തുറന്നടിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് കെ. മുരളീധരന്റെ വിമര്‍ശനം. യുഡിഎഫിന്റെ മദ്യനയം തെറ്റാണെന്നും ഇതാണ ഭരണതുടര്‍ച്ച നഷ്ടപ്പെടാന്‍ കാരണമെന്നുമായിരുന്നു ഷിബു ബേബി ജണ്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. ഷിബു ബേബിജോണിന്റെ വിമര്‍ശനം ശരിയാണെന്നും പഴയതിനെപ്പറ്റി ഇനി ചര്‍ച്ച വേണ്ടെന്നും മുരളി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സമരം നടത്തണം. എന്നാല്‍ അത് രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. കഴിഞ്ഞ ഒരുമാസമായി യുഡിഎഫ് നടത്തുന്ന ഒറു സമരവും വിജയിക്കുന്നില്ല. അതുപോലെയാകരുത് എല്‍ഡിഎഫ് മദ്യനയത്തിനെതിരായ സമരമെന്നും മുരളീധരന്‍ വ്യക്തമാക്കി.
