തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സെന്റ് രാജിവെക്കേണ്ട ആവശ്യമില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. കുറ്റക്കാരനാണോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. എംഎല്‍എയെ ചാടിക്കയറി അറസ്റ്റ് ചെയ്തത് ശരിയായില്ല. സമാന ആരോപണങ്ങള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍ക്കെതിരെ ഉയര്‍ന്നപ്പോള്‍ അറസ്റ്റ് ഉണ്ടായില്ലെന്നും മുരളീധരന്‍ ആരോപിച്ചു.