ശബരിമലയിൽ നിരോധനാജ്ഞയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ യുഡിഎഫ് അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എംഎല്‍എ. സാവകാശ ഹർജിയുടെ പേരിൽ നിരോധനാജ്ഞ നീട്ടികൊണ്ടു പോയാൽ യുഡിഎഫ് ലംഘിക്കും എന്നും മുരളീധരന്‍.

കോഴിക്കോട്: ശബരിമലയിൽ നിരോധനാജ്ഞയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ യുഡിഎഫ് അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എംഎല്‍എ. സാവകാശ ഹർജിയുടെ പേരിൽ നിരോധനാജ്ഞ നീട്ടികൊണ്ടു പോയാൽ യുഡിഎഫ് ലംഘിക്കും എന്നും മുരളീധരന്‍ പറഞ്ഞു. 

അതിനിടെ സന്നിധാനത്ത് നിരോധനാജ്ഞ നിലവിലുള്ളതുകൊണ്ടാണ് കഴിഞ്ഞ ദിവസം അറസ്റ്റ് വേണ്ടി വന്നതെന്ന് പൊലീസ് വിശദീകരിച്ചു. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പിരിഞ്ഞു പോകണമെന്ന് പലവട്ടം നാമജപ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു എന്ന് എസ്പി പ്രതീഷ് കുമാർ വ്യക്തമാക്കി. സാഹചര്യം പറ‍ഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ലെന്നും പൊലീസ് പറ‍ഞ്ഞു. തുടര്‍ന്ന് വലിയ നടപ്പന്തലില്‍ രാത്രി വൈകിയും പ്രതിഷേധിച്ച എണ്‍പതോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.