ബൂത്ത് കമ്മറ്റികള്‍ പുനസംഘടിപ്പിക്കണം ഗ്രൂപ്പുണ്ടാക്കുന്നുവെന്ന പ്രചാരണം തെറ്റഅ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കും മുൻപ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുകയാണ് വേണ്ടതെന്ന് കെ. മുരളീധരൻ എംഎല്‍എ. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികിരിക്കുകയായിരുന്നു അദ്ദേഹം.

ഈ ബൂത്ത് കമ്മിറ്റികളുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. കെപിസിസി അധ്യക്ഷനാകാൻ തനിക്ക് താൽപര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ പാർട്ടിക്കുള്ളിൽ തന്നോട് വിരോധമുള്ളവരാണെന്നും മുരളീധരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മൂന്ന് പേരുടെ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പ്രത്യേക പട്ടികകളാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.