വര്‍ഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സവർണനും അവർണനും തമ്മിലുള്ള പോരാട്ടമല്ല ശബരിമലയിലേത്. ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല, തന്ത്രിയും ആചാര്യൻമാരുമാണെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയെ യുഡിഎഫ് പിന്തുണക്കുമെന്ന് കെ.മുരളീധരന്‍. മുഖ്യമന്ത്രി ആചാരങ്ങളെ അനാചാരങ്ങളായി മുദ്ര കുത്തുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു. കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍. 

അതേസമയം, വര്‍ഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സവർണനും അവർണനും തമ്മിലുള്ള പോരാട്ടമല്ല ശബരിമലയിലേത്. ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല, തന്ത്രിയും ആചാര്യൻമാരുമാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയതിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല തീര്‍ത്ഥാനടത്തോട് സര്‍ക്കാരിന് അലര്‍ജിയെന്നും പാസ് എടുക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തല തിരിഞ്ഞ സർക്കാരായത് കൊണ്ടാണ് തല തിരിഞ്ഞ ഉത്തരവ് വരുന്നത്. തീർത്ഥാടനത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം സര്‍ക്കാര്‍ ശ്രമിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു.