സിപിഎമ്മിൽ തുടർന്നാൽ പത്മകുമാറിന് ഒരു രക്ഷയും ഉണ്ടാകില്ലെന്ന് മുരളീധരൻ 

തിരുവനന്തപുരം: ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരൻ എം എല്‍ എ. സിപിഎമ്മിൽ തുടർന്നാൽ പത്മകുമാറിന് ഒരു രക്ഷയും ഉണ്ടാകില്ലെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപി നേതാക്കളെക്കാൾ വലിയ സംഘികളായി സിപിഎം മാറിയെന്നും കെ മുരളീധരൻ ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയിൽ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു‍. റിവ്യു പെറ്റിഷൻ പരിഗണിക്കുമ്പോൾ യുവതി പ്രവേശനം നടന്നതടക്കം എല്ലാ കാര്യങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.