കള്ളനും പെരുങ്കള്ളനും മല്‍സരിച്ചപ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചതാണ് കോണ്‍ഗ്രസ് ചെയ്ത തെറ്റ്: കെ മുരളീധരന

First Published 3, Mar 2018, 4:24 PM IST
k muralidharan against cpm in tripura loss
Highlights
  • കള്ളനും പെരുങ്കള്ളനും മല്‍സരിച്ചപ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചതാണ് കോണ്‍ഗ്രസ് ചെയ്ത തെറ്റ്

കോഴിക്കോട്:  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരിച്ചടിയ്ക്ക് കോണ്‍ഗ്രസിനെ പഴിച്ച് സിപിഎം തടിയൂരാന്‍ ശ്രമിക്കുമ്പോള്‍ പരിഹാസവുമായി കെ മുരളീധരന്‍. ത്രിപുരയില്‍ ബിജെപിയും സിപിഎമ്മും മല്‍സരിച്ചപ്പോള്‍ സിപിഎം വിജയിക്കണമെന്ന് ആഗ്രഹിച്ചവരാണ് സിപിഎമ്മുകാര്‍. എന്നാല്‍ കോണ്‍ഗ്രസ് വോട്ടു കൊണ്ട് ബിജെപിക്കാര്‍ വിജയിച്ചെന്ന് പറയുന്നത് ശരിയല്ല.

കള്ളനും പെരുങ്കള്ളനും മല്‍സരിച്ചപ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചതാണ് കോണ്‍ഗ്രസ് ചെയ്ത തെറ്റ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയ്ക്ക് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടി കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല പിന്നെയെങ്ങനെയാണ് ബിജെപി ജയിക്കുന്നതെന്ന് കെ മുരളീധരന്‍ പറയുന്നു.

യുഡിഎഫ് നടത്തുന്ന രാപകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. ഒരു കോര്‍പ്പറേഷന്റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കഴിയാത്ത സിപിഎമ്മാണ് രാജ്യത്ത്  ബിജെപിയെ നേരിടാന്‍ പോകുന്നതെന്നു മുരളിധരന്‍ പരിഹസിച്ചു. 

loader