തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് ഇടതുസര്‍ക്കാരിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. സര്‍ക്കാരിന്റെ ഭാവി ഇനി ഭക്തര്‍ തീരുമാനിക്കുമെന്നാണ് ശശികലയുടെ താക്കീത്. കേരള സര്‍ക്കാര്‍ ഭക്തരെ വഞ്ചിച്ചുവെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

'ഭക്തരോട് നേരെ വരാന്‍ ധൈര്യമില്ലാത്തവരേ, ഇതോ നിങ്ങടെ നവോത്ഥാനം? നവോത്ഥാന നായകന്മാര്‍ ഭീരുക്കളായിരുന്നുവോ? ഇനി രണ്ടാം വിമോചനസമരം. വിട്ടുവീഴ്ച വേണ്ട'- ശശികല കുറിച്ചു.

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ പ്രതിഷേധവുമായി എല്ലാവരും രംഗത്തിറങ്ങണമെന്നും ശശികല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു. എല്ലായിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ ഒരുങ്ങുകയാണെന്നും പങ്കെടുക്കണമെന്നും ഹിന്ദുവിന്റെ പരിഭവം മനസ്സിലാക്കുന്നു., നിരാശപ്പെടുത്തുകയില്ലെന്നും ശശികല എഴുതി.


ഇന്ന് പുലര്‍ച്ചെയോടെയാണ് ശബരിമലയില്‍ രണ്ട് യുവതികള്‍ സന്ദര്‍ശനം നടത്തിയത്. പൊലീസ് അകമ്പടിയോടെ ഇവര്‍ സന്നിധാനത്തെത്തി തൊഴുത് മടങ്ങുകയായിരുന്നു. നേരത്തേ ശബരിമലയിലെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ഇന്ന് സന്ദര്‍ശനം നടത്തിയത്.