കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്‍. പാര്‍ട്ടി വിട്ട് മറ്റൊരിടത്തേയ്ക്കും പോകില്ലെന്നും കോണ്‍ഗ്രസുകാരനായി ജീവിച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞു. 

ശശി തരൂരുള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നിട്ടില്ല. ഫാസിസ്റ്റ് പാര്‍ട്ടികളായ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും തുല്യ അകലം പാലിക്കും. അഖിലേന്ത്യാ തലത്തില്‍ സിപിഎമ്മിനാണ് തങ്ങളെ ആവശ്യമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.