കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചാണ് പൊലീസ് തടഞ്ഞതും കസ്റ്റഡിയിലെടുത്തതും. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് നാഗേഷിനെയും പൊലീസ് ഒപ്പം കസ്റ്റഡിയിലെടുത്തിരുന്നു.

പത്തനംതിട്ട: മുൻകരുതൽ അറസ്റ്റ് എന്ന് പറഞ്ഞ പൊലീസ് ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് ചേർത്ത് തന്നെ റിമാൻഡ് ചെയ്യുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കരിനിയമങ്ങളും മർദ്ദനോപാധികളും കൊണ്ട് അയ്യപ്പഭക്തരെ തളയ്ക്കാനാവില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചാണ് പൊലീസ് തടഞ്ഞതും കസ്റ്റഡിയിലെടുത്തതും. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് നാഗേഷിനെയും പൊലീസ് ഒപ്പം കസ്റ്റഡിയിലെടുത്തു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ.സുരേന്ദ്രന്‍റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. 

അരമണിക്കൂറോളം നീണ്ട വാക്കുതർക്കത്തിന് ശേഷമാണ് സുരേന്ദ്രനെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രൻ അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടെയുണ്ടായിരുന്ന ബാക്കി മൂന്ന് പേരെ വിട്ടയച്ചു. സുരേന്ദ്രന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

മുൻകരുതൽ അറസ്ട് എന്ന് പറഞ്ഞ പൊലീസ് ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് ചേർത്ത് റിമാൻഡ് ചെയ്യുകയാണ്. കരിനിയമങ്ങളും മർദ്ദനോപാധികളും കൊണ്ട് അയ്യപ്പഭക്തരെ തളയ്ക്കാനാവില്ലെന്ന് മാത്രം പറയുന്നു. ഈ ധർമ്മസമരത്തിന് വിജയിക്കാതിരിക്കാനാവില്ല.സ്വാമി ശരണം!