ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രിംകോടതിയില്‍ വാദിച്ച  കേരള സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനുമെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഏതുവിധേനയും ശബരിമല തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് പിണറായി സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഉള്ളതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രിംകോടതിയില്‍ വാദിച്ച കേരള സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനുമെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഏതുവിധേനയും ശബരിമല തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് പിണറായി സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഉള്ളതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സിപിഎമ്മിന്‍റെ പോഷക സംഘടനയെ പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

 ഏതുവിധേനയും ശബരിമലയെ തകർക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമുള്ളൂ എന്നതാണ് സുപ്രീംകോടതിയിൽ അവർ ഇന്നെടുത്ത നടപടിയിലൂടെ ബോധ്യമാവുന്നത്. പുനപരിശോധനാ ഹർജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് നടന്നത്. വിശ്വാസികളെ വേട്ടയാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയനും ദേവസ്വം ബോർഡും. നേരത്തെ കോടതിയിലെടുത്ത നിലപാടിനു വിരുദ്ധമായ നടപടി എന്തുകൊണ്ടെടുക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ദേവസ്വം ബോർഡിനായില്ല. തികച്ചും . സി. പി. എമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോർഡ് പെരുമാറുന്നത്. വിശ്വാസികൾക്കനുകൂലമായ നിലപാട് സുപ്രീംകോടതി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.