പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹർജി തള്ളിയത്.
കൊച്ചി: ശബരിമല ദർശനത്തിനായി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹർജി തള്ളിയത്.
സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.
