തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് വിദേശ സഹായം ആവശ്യമില്ലെന്ന വാദവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തെ പുനര്‍സൃഷ്ടിക്കാന്‍ മോദിയുടെ ഇന്ത്യക്ക് മറ്റാരുടെയും സഹായം വേണ്ട എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നത്. 

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് വിദേശ സഹായം ആവശ്യമില്ലെന്ന വാദവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തെ പുനര്‍സൃഷ്ടിക്കാന്‍ മോദിയുടെ ഇന്ത്യക്ക് മറ്റാരുടെയും സഹായം വേണ്ട എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് സുനാമി ദുരിതാശ്വാസത്തിന് അമേരിക്ക കടലില്‍ തള്ളാനിരുന്ന ഗോതമ്പ് വരെ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇന്നത്തെ ഇന്ത്യക്ക് അതിന്‍റെ ആവശ്യമില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. രൂക്ഷമായ ഭാഷയിലാണ് സുരേന്ദ്രന്‍റെ കുറിപ്പ്.

നേരത്തെ യുഎഇ കേരളത്തിന് 700 കോടിയുടെ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരിരുന്നില്ല. ഇന്ത്യയുടെ നയ പ്രകാരം ദുരന്തങ്ങള്‍ക്ക് വിദേശ സര്‍ക്കാരുകളുടെ സാമ്പത്തിക സഹായം സ്വീകരിക്കാനാവില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. കേരളത്തിനോട് ബിജെപി സര്‍ക്കാര്‍ പകതീര്‍ക്കുകയാണെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. 

കെ സുരേന്ദ്രന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

വിവരവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും കമ്മികളോ കൊങ്ങികളോ സുഡുകളോ ആയുണ്ടെങ്കിൽ വായിച്ചുനോക്കണം. മൻമോഹൻസിംഗും ചിദംബരവും സുനാമിയുടെ കാലത്ത് വിദേശസഹായത്തിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാട്. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലിൽ തള്ളാൻ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനർ നിർമ്മിക്കാൻ നരേന്ദ്ര ദാമോദർദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല.