തിരുവനന്തപുരം: മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് റിസോര്‍ട്ട് മാഫിയയുടെ കടുംവെട്ട് കൈയ്യേറ്റ നിര്‍മ്മാണങ്ങളാണെന്ന് മുന്‍ ദൗത്യ സംഘതലവന്‍ കെ.സുരേഷ് കുമാര്‍. കൈയ്യേറ്റക്കാര്‍ക്കായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന എംഎല്‍എയും സിപിഎം സമരവും വലിയ ദുരന്തത്തിനായിരിക്കും വഴിവക്കുകയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ആദ്യ ദൗത്യസംഘം പിന്‍വാങ്ങിയതിനു പിന്നാലെയാരംഭിച്ച ഭൂമി കൈയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും മൂന്നാറില്‍ അതിന്റെ പരമാവധിയിലെത്തിരിക്കുയാണ്. സര്‍ക്കാര്‍ വകുപ്പുകളെയെല്ലാം നോക്കുകുത്തിയാക്കിയുളള റിസോര്‍ട്ട് മാഫിയയുടെ ഇപ്പോഴത്തെ നിര്‍മ്മാണങ്ങള്‍ കടുംവെട്ട് മനോഭാവത്തോടയാണെന്നാണ് മുന്‍ ദൗത്യ സംഘതലവന്റെ വിലയിരുത്തല്‍.

മുമ്പ് ദൗത്യ സംഘം പ്രവര്‍ത്തിരുന്നപ്പോള്‍ സ്ഥലം എംഎല്‍എ കൈയ്യേറ്റക്കാര്‍ക്കു വേണ്ടി രംഗത്തുണ്ടായിരുന്നു. ഉദ്യഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന എംഎല്‍എയുള്‍പെടുന്ന സിപിഎം നടപടികളുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ ദേവികുളം സബ് കലക്ടര്‍ക്കതിരേ നടക്കുന്ന സമരവും. ഭാവിയില്‍ വലിയ ദുരന്തമാണ് ഈ അവസ്ഥയുണ്ടാക്കുകയെന്നും സുരേഷ് കുമാര്‍ പറയുന്നു.