പൊതുശ്മശാനങ്ങൾ നിര്‍മ്മിക്കും 245 എണ്ണം രണ്ട് വര്‍ഷത്തിനകം കിഫ്ബി സഹായത്തോടെ ബൃഹദ്പദ്ധതി 100 കോടിയുടെ പദ്ധതി സ്ഥലം കണ്ടെത്താനാകാത്തത് പ്രതിസന്ധി

തിരുവനന്തപുരം: പൊതുശ്മശാനങ്ങൾ നിർമ്മിക്കുന്നതിന് നടപടിയുമായി സംസ്ഥാന സർക്കാർ. 245 പൊതുശ്മശാനങ്ങൾ ഒന്നോ രണ്ടാ വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. നഗരസഭകൾക്കായി കിഫ്ബി സഹായത്തോടെ 100 കോടി രൂപയുടെ പദ്ധതി തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, പൊതുശ്മശാനം പണിയാൻ സ്ഥലം കണ്ടെത്താനാകാത്തതാണ് തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.

ചെങ്ങന്നൂരിൽ പൊതുശ്മശാനമില്ലാത്തതിനാൽ വീടിനോട് ചേർന്നുള്ള റോഡരികിൽ ദളിത് കുടുംബത്തിന് 82 വയസുള്ള അമ്മയെ സംസ്കരിക്കേണ്ടി വന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് പൊതുശ്മശാനങ്ങളുടെ നിർമ്മാണത്തിന് കിഫ്ബി സഹായത്തോടെയുള്ള പദ്ധതി സംസ്ഥാന സർക്കാർ തുടങ്ങിയ വിവരം മന്ത്രി കെ ടി ജലീൽ നിയമസഭയെ അറിയിച്ചത്

പ്രാദേശിക എതിർപ്പുകളാണ് പൊതുശ്മശാന നിർമ്മാണത്തിന് തടസമാകുന്നതെന്നാണ് ചെങ്ങന്നൂർ നഗരസഭ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് മുന്നിലെ വെല്ലുവിളി. ചെണ്ടന്നൂരിൽ നാല് സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പാണ് തിരിച്ചടിയായത്.