അമേരിക്കയുമായുള്ള കരാര്‍ പ്രകാരം 145 അള്‍ട്രാലൈറ്റ് ഹൗവിട്സര്‍ എം 777 തോക്കുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഇരുപത്തിയഞ്ചണ്ണം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ ബാക്കിയുള്ളവ മെയ്‍ഡ് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ തന്നെ പൂര്‍ണമായും നിര്‍മ്മിക്കും. മഹീന്ദ്ര ഡിഫന്‍സിന്‍റെ സഹായത്തോടെയായിരിക്കും നിര്‍മ്മാണം
ദില്ലി: പര്‍വ്വത പ്രദേശമടക്കമുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ധിപ്പിച്ച് വജ്ര കെ 9, ഹൗവിട്സര്‍ എം 777 എന്നീ ആര്‍ട്ടിലറി തോക്കുകള്‍ ഇന്ന് സേനയുടെ ഭാഗമാകും. മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
പര്‍വ്വത പ്രദേശത്ത് ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് പുത്തന്‍ ആയുധങ്ങളെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ട്വീറ്റ് ചെയ്തു. അമേരിക്കയുമായുള്ള കരാര്‍ പ്രകാരം 145 അള്‍ട്രാലൈറ്റ് ഹൗവിട്സര്‍ എം 777 തോക്കുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഇരുപത്തിയഞ്ചണ്ണം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ ബാക്കിയുള്ളവ മെയ്‍ഡ് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ തന്നെ പൂര്‍ണമായും നിര്‍മ്മിക്കും. മഹീന്ദ്ര ഡിഫന്‍സിന്‍റെ സഹായത്തോടെയായിരിക്കും നിര്‍മ്മാണം. 2019 മാര്‍ച്ചോടെ ഇവയുടെ പൂര്‍ണമായ വിതരണം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യ ഘട്ടമെന്ന നിലയില്‍ വജ്ര കെ 9 ന്‍റെ പത്ത് തോക്കുകളാണ് ഇന്ന് സേനയ്ക്ക് കൈമാറുന്നത്. 40 എണ്ണം ഈ മാസം തന്നെ സേനയ്ക്ക് ലഭിക്കുമെന്നും ശേഷിക്കുന്ന 50 എണ്ണം അടുത്തവര്‍ഷം നവംബര്‍ മാസത്തിനകം ലഭ്യമാകുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ അമന്‍ ആനന്ദ് അറിയിച്ചു.
നാലായിരത്തി മുന്നൂറ്റി അറുപത്തിയാറ് കോടിയാണ് വജ്ര കെ 9 ന്‍റെ നൂറ് തോക്കുകള്‍ നിര്‍മ്മാണത്തിനായി ചെലവഴിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 145 ഹൗവിട്സര്‍ എം 777 ന്‍റെ നിര്‍മ്മാണത്തിനാകട്ടെ അയ്യായിരം കോടിയോളം ചിലവാകും.
കെ 9 വജ്രയ്ക്ക് 28 മുതല്‍ 38 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് കൃത്യമായി വെടിവയ്ക്കാന്‍ സാധിക്കും. 'ബര്‍സ്റ്റ്' മോഡില്‍ 30 സെക്കന്‍ഡില്‍ മൂന്നുറൗണ്ട് തുടര്‍ച്ചയായി വെടിവയ്ക്കാനാകും. 'ഇന്‍റ്റന്‍സ്' മോഡില്‍ മൂന്ന് മിനിട്ടില്‍ പതിനഞ്ച് റൗണ്ട് വെടിയുതിര്‍ക്കാനാകും. 'സസ്റ്റെയിന്‍ഡ്' മോഡിലാകുമ്പോള്‍ ഒരു മണിക്കൂറില്‍ അറുപത് റൗണ്ട് വെടിവയ്ക്കാനാകും.
പര്‍വ്വത പ്രദേശത്ത് നിലനില്‍ക്കുന്ന ചൈനിസ് ഭീഷണിക്ക് മറുപടി എന്ന നിലയിലാണ് വജ്ര കെ 9, ഹൗവിട്സര്‍ എം 777 തോക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
