തിരുവനന്തപുരം: അഞ്ചുമാസമായി അനുഭവിക്കുന്ന കെഎസ്ആർടിസി പെൻഷൻകാരുടെ ദുരിതത്തിനാണ് ഇന്നു മുതൽ പരിഹാരമാകുന്നത്. സഹകരണ ബാങ്കുകള്‍ വഴി പെൻഷൻ കുടിശിക വിതരണം ആരംഭിച്ചു. ആഷോഷമാക്കിയുള്ള കുടിശിക വിതരണ ഉദ്ഘാടനത്തെ പ്രതിപക്ഷ പെൻഷൻ സംഘടനകള്‍ ബഹിഷ്ക്കരിച്ചിരുന്നു. ജൂലൈക്കുശേഷവും പെൻഷൻ കുടിശി വരാതെ നൽകുന്നതിനായുളള പദ്ധതി അടുത്ത ബോർഡ് യോഗം ചർച്ച ചെയ്യുമെന്ന് കെഎസ്ആ‍ടിസി എം.ഡി.എ.ഹേമചന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസമായി. 5 മാസത്തെ കുടിശിക വിതരണം തുടങ്ങി. പെൻഷൻകാരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് കുടിശ്ശിക വിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 287 കോടി രൂപയുടെ കുടിശ്ശിക വിതരണത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.