തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ധതികള്‍ അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . സമവായത്തിലൂടെ മാത്രമെ ഇത്തരം പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകു. കേരളത്തിന്റെ സാഹചര്യത്തില്‍ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കൂടിയേ തീരു. എന്നാല്‍ സര്‍ക്കാര്‍ വിവാദങ്ങള്‍ക്കില്ല. ജനങ്ങള്‍ക്ക് വേണ്ടാത്തത് സര്‍ക്കാരിനും വേണ്ട.

അതേസമയം, അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ തര്‍ക്കങ്ങളില്ലെന്നായിരുന്നു മന്ത്രി വി എസ് സുനില്‍കുമാറിന്റെ നിലപാട്.വിഷയം എല്‍ഡിഎഫ് ചര്‍ച്ചക്കെടുക്കാന്‍ പോകുന്നതേയുള്ളു. ഇതിനിടെ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കിയാല്‍ 138 ഹെക്ടര്‍ വനം ഇല്ലാതാകുമെന്ന് വ്യക്തമാക്കി ശാസ്‌ത്രസാഹിത്യ പരിഷത് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.

പദ്ധതി നടപ്പിലാക്കണമെന്ന കെഎസ്ഇബിയുടെ നിര്‍ദ്ദേശം പുനഃപരിശോധിക്കണം. വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പാരമ്പര്യ ഊര്‍ജോല്‍പാദനത്തിന് ഊന്നല്‍നല്‍കണമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.