വിധിയുടെ മറപിടിച്ച് സർക്കാരിനെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നു ആർഎസ്എസ് നിലപാട്. കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചതും അനുകൂല നിലപാടാണെന്നും കടകംപള്ളി പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കോൺഗ്രസും ആർഎസ്എസും ബിജെപിയും സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വിധിയുടെ മറപിടിച്ച് സർക്കാരിനെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നു ആർഎസ്എസ് നിലപാട്. കോൺഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചതും അനുകൂല നിലപാടാണെന്നും കടകംപള്ളി പറഞ്ഞു.
ഹൈന്ദവ വർഗീയത ഇളക്കിവിട്ട് വോട്ടൊപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. . വോട്ട് കച്ചവടത്തിനുള്ള ചെന്നിത്തലയുടെ നീക്കം കോൺഗ്രസിന്റെ നാശത്തിനാണ്. സർക്കാർ ഒരു സ്ത്രീയേയും ശബരിമലയിലേക്ക് ക്ഷണിക്കുന്നില്ല. ആരോടും വരണ്ട എന്നും പറയുന്നില്ല. വരുന്നവർക്ക് സംരക്ഷണം ഒരുക്കുകയാണ് സർക്കാർ. റിവ്യു ഹർജി നൽകേണ്ടവർക്ക് നൽകാം. സർക്കാർ റിവ്യു ഹർജി നൽകാനില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
