കൊല്ലത്ത് അഭിഭാഷകനും സുഹൃത്തിനും പൊലീസ് മർദനമെന്ന് പരാതി. കണ്ണനല്ലൂർ സ്വദേശി അഡ്വക്കേറ്റ് ഗുൽസറിനെയും സുഹൃത്തിനെയും ഇരവിപുരം പൊലീസ് മർദ്ദിച്ചെന്നാണ് പരാതി
കൊല്ലം: കൊല്ലത്ത് അഭിഭാഷകനും സുഹൃത്തിനും പൊലീസ് മർദനമെന്ന് പരാതി. കണ്ണനല്ലൂർ സ്വദേശി അഡ്വക്കേറ്റ് ഗുൽസറിനെയും സുഹൃത്തിനെയും ഇരവിപുരം പൊലീസ് മർദ്ദിച്ചെന്നാണ് പരാതി. സിപിഒ അൽ സഫീറിനെതിരെയാണ് ബാർ അസോസിയേഷൻ പരാതി നൽകി. അകാരണമായി മർദ്ദിച്ചെന്നാണ് ഗുൽസർ പറയുന്നത്. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടില്ല. അഭിഭാഷകനും സുഹൃത്തും പ്രകോപനമുണ്ടാക്കിയെന്നാണ് പൊലീസിന്‍റെ വിശദീകരണം.



