Asianet News MalayalamAsianet News Malayalam

സലിം രാജ് ഉള്‍പ്പെട്ട കടകംപ്പളളി ഭൂമി തട്ടിപ്പ്: വ്യാജ തണ്ടപ്പേര്‍ ജില്ലാ കളക്ടര്‍ റദ്ദാക്കി

kadakampally land grab case follow up
Author
First Published Apr 21, 2017, 6:10 AM IST

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട  കടകംപ്പള്ളി  ഭൂമി ഇടപാടിലെ വ്യാജ തണ്ടപ്പേര്‍ ജില്ലാ കളക്ടര്‍ റദ്ദാക്കി. കടകംപ്പളളി വില്ലേജിലെ 3578ാം നമ്പര്‍ തണ്ടപ്പേരാണ് ജില്ലാ കളക്ടര്‍ റദ്ദാക്കിയത്. ഇതോടെ കടകംപ്പള്ളിയിലെ ഭൂ ഉടമകള്‍ക്ക് കരം അടയ്ക്കാനുള്ള അവസരം ഒരുങ്ങുകയാണ്. 

ഏറെ വിവാദമായ കടകംപ്പള്ളി ഭൂമി ഇടപാടിലെ നിര്‍ണയകമായ തീരുമാനമാണ് ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നുമുണ്ടായത്. 3578 നമ്പറില്‍ വ്യാജ തണ്ടപ്പേരുണ്ടാക്കിയാണ് കടകംപ്പള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി കുറച്ചുപേര്‍ തട്ടിയെടുത്തെന്ന് സിബിഐയും റവന്യൂ വകുപ്പും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജ തണ്ടപ്പേരുണ്ടാക്കി ബന്ധുക്കളു പേരില്‍ ഭൂമി തട്ടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജാണ് ഗൂഡാലോചന നടത്തിയതെന്ന് സിബിഐ കേസ്.  

വ്യാജ തണ്ടപ്പേര്‍ റദ്ദക്കാണണെന്ന അന്വേഷണ ഏജന്‍സികളുടെ ശുപാര്‍ശയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതും വിവാദമായിരുന്നു. വ്യാജ തണ്ടപ്പേരില്‍ ഭൂമി കൈവശപ്പെടുത്തിയ അഷറഫ് കരംതീര്‍ക്കാനായി വീണ്ടും ജില്ലാ ഭരണകൂടുത്തെ സമീപിച്ചതാണ് കളക്ടറുടെ പുതിയ തീരുമാനിത്തിന് ഇടയാക്കിയത്. 1984ന് മുതല്‍ ശൂന്യമായ കിടന്ന ഒരു തണ്ടപ്പേരില്‍ 2008ന് ശേഷം അബ്ദുള്‍ റഹ്മാന്‍ എന്നയാളുടെ പെരെഴുതി ചേര്‍ത്ത് വ്യാജമായി ഒരു തണ്ടപ്പേരുണ്ടാക്കുകയായിരുന്നുവെന്ന് റവന്യൂ സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി കളക്ടറുടെ ഉത്തരവില്‍ പറയുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ തണ്ടപ്പേരുടമയ്‌ക്കോ അപേക്ഷനോ കരമടക്കാന്‍ സാധിക്കില്ലെന്നും തണ്ടപ്പേര്‍ റദ്ദാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ വെങ്കിടേശപതിയുടെ ഉത്തരവില്‍ പറയുന്നു. പോക്കുവരവുകള്‍ റദ്ദാക്കാന്‍ ലാന്റ് വറന്യൂ കമ്മീഷണറോട് ശുപാര്‍ശ ചെയ്തു. ഇതോട കടകംപ്പള്ളിയിലെ ഭൂ ഉടമകള്‍ക്കാണ് ആശ്വാസമായിരിക്കുന്നത്. സ്വന്തം ഭൂമിക്ക് കരമടക്കാനുണ്ടായ തടസ്സം നീങ്ങുകയാണ്. ഭൂമി തട്ടിപ്പ് കേസില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പ്രതിയായ രണ്ട് കുറ്റപത്രങ്ങള്‍ സിബിഐ കോടതിയിലാണ് പരിഗണനയിലാണ്.
 

Follow Us:
Download App:
  • android
  • ios