തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിട്ട ഓർഡിനൻസ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിരവധി അഴിമതി നടത്തിയ ബോർഡിനെയാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.

ബോര്‍ഡ് സെക്രട്ടറി വി.എസ്. ജയകുമാറിന്‍റെ ക്രമക്കേടുകൾ അടക്കമുള്ള അഴിമതി സർക്കാർ അന്വേഷിക്കും. ബോര്‍ഡ് പ്രസിഡന്‍റായിരുന്ന പ്രയാർ ഗോപാല കൃഷ്ണനോടുള്ള പ്രതികാരമല്ല സര്‍ക്കാര്‍ നടത്തിയത്. ബോർഡിന്റെ കാലാവധി രണ്ട് വർഷമാക്കിയത് എല്‍ഡിഎഫിന്‍റെ നയമാണെന്നും കടകംപള്ളി വ്യക്തമാക്കി.