ദില്ലി: രാജ്യതാല്‍പര്യത്തിന് ചേരാത്തത് കൊണ്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. പ്രോട്ടോക്കോള്‍ പ്രശ്‌നം മൂലമാണ് അനുമതി നിഷേധിച്ചതെന്നാണ് നേരത്തെ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി നല്‍കിയിരുന്ന വിശദീകരണം. വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇതിന്റെ കാരണങ്ങള്‍ തേടിയുള്ള വിവരാവകാശ അപേക്ഷയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ വിശദീകരണം. പരിപാടിയില്‍ മന്ത്രിതലത്തില്‍ ഉള്ളവരുടെ പങ്കാളിത്തം രാജ്യതാല്‍പര്യത്തിന് ചേരുന്നതല്ല. ഒറ്റ വരിയിലെ മറുപടിയില്‍ യാത്ര ഏത് വിധത്തില്‍ രാജ്യതാല്‍പര്യത്തിന് അനുചിതം ആകുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല.ആവശ്യപ്പെട്ട രേഖകള്‍ ഒന്നും തന്നെ നല്‍കിയിട്ടുമില്ല.

അനുമതി നിഷേധിക്കുന്നതിലേക്ക് നയിച്ച നിയമം, മാനദണ്ഡങ്ങള്‍ ,ഉത്തരവുകള്‍ എന്നിവ ആവശ്യപ്പെട്ടെങ്കിലും നിലവില്‍ ലഭ്യമല്ലെന്നാണ് മറുപ
അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്‌നം മൂലമെന്നാണ് നേരത്തെ വിദേശകാര്യ സഹമന്ത്രി നല്‍കിയിരുന്ന വിശദീകരണം. മന്ത്രിയേക്കാള്‍ താഴ്ന്ന റാങ്കിലുള്ളവരുമായുള്ള ചര്‍ച്ച രാജ്യത്തിന്റെ നിലവാരത്തിന് യോജിക്കുന്നതല്ലെന്നും വി കെ സിംഗ് അറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്ന് വ്യത്യസ്ഥമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ വിശദീകരണം.