ശബരിമലയില്‍ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാനാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയില്‍ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാനാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

പരിസ്ഥിതിക്ക് എതിരായ ഒരു നിർമ്മാണ പ്രവര്‍ത്തനങ്ങളും നടത്തില്ലെന്നും പുതിയ നിർമ്മാണത്തിന് സർക്കാരിന് പദ്ധതിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതാ പൊലീസുകാര്‍ക്ക് വത്സന്‍ തില്ലങ്കേരിയെ പ്രായം തെളിയിക്കേണ്ട സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ല. സർക്കാർ വിട്ടത് 50 വയസ്സിന് മുകളിലുള്ള വനിതാ പൊലീസുകളെ ആണെന്നും ഇതിൽ നിന്ന് സർക്കാരിന്‍റെ നയം വ്യക്തമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.