കേന്ദ്രസര്‍ക്കാരിന്‍റെ ടൂറിസം അവാര്‍ഡുകള്‍ ദില്ലിയില്‍ വിതരണം ചെയ്തു. വിനോദ സഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാഷ്‍ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി. ഇതിനു പുറമേ രണ്ട് അവാര്‍ഡുകള്‍ കൂടി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ദേശീയ തലത്തില്‍ പണിക്കേഴ്സ് ട്രാവല്‍സ്, സംസ്ഥാന തലത്തില്‍ സരോവരം ബയോ പാര്‍ക്ക്, ലോട്ടസ് ഡെസ്റ്റിനേഷന്‍, കുമരകം വിവാന്ത ബൈ താജ് തുടങ്ങിയ സ്ഥാപനങ്ങളും അവാര്‍ഡ് ഏറ്റുവാങ്ങി.