ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടം. കാണ്‍പൂരിനടുത്ത് കഫിയാത്ത് എക്‌സ്‌പ്രസാണ് പാളം തെറ്റിയത്. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 2.40ഓടെയാണ് അപകടം ഉണ്ടായത് .
രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അസംഗഡില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി 24 പേര്‍ മരിച്ചിരുന്നു.