ദില്ലി: കൈലാഷ് സത്യാര്‍ത്ഥിയുടെ മോഷണം പോയ നൊബേല്‍ പ്രശസ്തിപത്രത്തിന്റെ ശരിപ്പകര്‍പ്പ് തിരിച്ച് കിട്ടി. മോഷ്ടാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം കൊള്ളസംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. നൊബേല്‍ സമ്മാനത്തിനൊപ്പം മോഷണം പോയ ആഭരണങ്ങളും പണവും മറ്റ് സര്‍ട്ടിഫിക്കറ്റുകളും ഇലക്ട്രോണിക്‌സ് ഗാര്‍ഹികോപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് സത്യാര്‍ത്ഥിയുടെ കിഴക്കന്‍ ദില്ലിയിലെ അളക്‌നന്ദയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മോഷണം നടന്നത്. പ്രോട്ടോക്കോള്‍ പ്രകാരം നൊബേല്‍ സമ്മാനവും പ്രശസ്തിപത്രവും രാഷ്ട്രപതിഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്‌.