സഹകളിക്കാരുടെ പ്രകടനവും പിന്തുണയുമാണ് എപ്പോഴും മെസിയെ മികവിലേക്കുയര്‍ത്തുന്നത്

മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നൈജീരിയക്കെതിരെ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുകയാണ് അര്‍ജന്റീന് ഇന്ന്. ഈ ലോകകപ്പില‍്‍ ഇതുവരെ സൂപ്പര്‍ താരം മെസിക്ക് തിളങ്ങാനായിട്ടില്ല. അതിനുള് കാരണം തുറന്നു പറയുകയാണ് മുന്‍ ബ്രസീല്‍ സൂപ്പര്‍ താരം കക്ക.

അര്‍ജന്റീന ജേഴ്സിസിയില്‍ മെസി പ്രതിസന്ധിഘടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. അതിനുള്ള കാരണം, സഹകളിക്കാരുടെ പ്രകടനവും പിന്തുണയുമാണ് എപ്പോഴും മെസിയെ മികവിലേക്കുയര്‍ത്തുന്നത്. അത് ലഭിക്കാതാവുമ്പോള്‍ മെസിയും പ്രതിസന്ധിയിലാവും. ഗ്രൂപ്പില്‍ തപ്പിതടയുന്ന അര്‍ജന്റീന നൈജീരിയക്കെതിരെ ജയിച്ചു കയറുമോ എന്ന് കണ്ടുതന്നെ അറിയേണ്ട കാര്യമാണെന്നും കക്ക പറഞ്ഞു.

കഴിഞ്ഞ ദിവസം 31-ം ജന്‍മദിനം ആഘോഷിച്ച മെസിക്ക് റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ ഗോള്‍ നേടാനായിട്ടില്ല. ഐസ്‌ലന്‍ഡിനെതിരെ സമനില വഴങ്ങിയ മത്സരത്തില്‍ മെസി പെനല്‍റ്റി പാഴാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍ക്കുകയും ചെയ്തു.