മണിയുടെ സഹോദരനും നര്‍ത്തകനും അഭിനേതാവുമായ ആര്‍.എല്‍.വി രാമകൃഷ്ണനാണ് വീഡിയോ പങ്കുവച്ചത്. കെട്ടിടത്തിന്‍റെ ചുറ്റുപാടും, താഴത്തെ നിലയും വെള്ളത്തിനടിയിലാണ് 

ചാലക്കുടി: പ്രളയക്കെടുതിയെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് അഭയമാവുകയാണ് കലാഭവന്‍ മണി നിര്‍മ്മിച്ച കലാഗൃഹം. മണിയുടെ സഹോദരനും നര്‍ത്തകനും അഭിനേതാവുമായ ആര്‍.എല്‍.വി രാമകൃഷ്ണനാണ് കലാഗൃഹത്തിലെ അവസ്ഥ കാണിച്ച് വീഡിയോ പങ്കുവച്ചത്. ചേനത്തുനാട്ടിലുള്ള കലാഗൃഹത്തില്‍ നിലവില്‍ സമീപത്തുള്ള ഏതാനും കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. 

ചുറ്റുപാടും വെള്ളം നിറഞ്ഞ അവസ്ഥയില്‍ കെട്ടിടത്തിലെ മുകള്‍ നിലയിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. കുട്ടികളെ നൃത്ത-സംഗീത ക്ലാസ്സുകള്‍ അഭ്യസിപ്പിക്കുന്നതിനായി അച്ഛന്റെ സ്മരണാര്‍ത്ഥമായിരുന്നു കലാഭവന്‍ മണി കലാഗൃഹം നിര്‍മ്മിച്ചത്.