അച്ഛന്‍റെ വേര്‍പാടിന്‍റെ കണ്ണീരുണങ്ങും മുമ്പെയാണ്  ശ്രീലക്ഷ്മി പത്താംക്ലാസ് പരീക്ഷയെഴുതിയത്. നീറുന്ന വേദനകള്‍ക്കിടയിലും കലാഭവന്‍ മണിയുടെ പ്രിയ മകള്‍ സ്വന്തമാക്കിയത് മികച്ച വിജയം. നാല് എ പ്ലസും ഒരു ബി പ്ലസുമാണ് ചാലക്കുടി സിഎംഐ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഈ മിടുക്കി നേടിയത്. കലാഭവന്‍ മണിയുടെ മരണം നടന്ന് ഒരാഴ്ച പിന്നിടും മുമ്പായിരുന്നു സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ നടന്നത്. അച്ഛന്‍റെ മരണമെന്ന യാഥാര്‍ത്ഥ്യം പൂര്‍ണമായും ഉള്‍കൊള്ളാനാവാതെയാണ് ശ്രീലക്ഷ്മി പരീക്ഷക്കെത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. ആ വേദനകള്‍ക്ക് നടുവില്‍ നിന്നാണ് ശ്രീലക്ഷ്മി അച്ഛനും അഭിമാനിക്കാവുന്ന ഈ വിജയം സ്വന്തമാക്കിയത്. അച്ഛനാഗ്രഹിച്ച പോലെ ഒരു ഡോക്ടറാകണമെന്നാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം. ചാലക്കുടിയിലെ ജനങ്ങള്‍ക്ക് സഹായകമാകുന്ന ഒരു ഡോക്ടര്‍...