കല്‍ക്കി അവതാരമെന്ന് പറഞ്ഞ് മൂന്ന് യുവതികളെ പീഡിപ്പിച്ചയാള്‍ കൊച്ചിയില്‍ അറസ്റ്റിലായി. ഗുരുവായൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പം ബിസിനസ് നടത്തി വന്നിരുന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ബിസിനസ് പൊളിഞ്ഞപ്പോഴാണ് ഇവര്‍ ഉണ്ണികൃഷ്ണനെ സമീപിച്ചത്. ചതിയില്‍പ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് ഒരു യുവതി നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പല തട്ടിപ്പ് കേസുകളിലും  പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസില്‍ ഉണ്ണിക്കൃഷ്ണന്‍ ഇപ്പോള്‍ റിമാന്റിലാണ്

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ വ്യവസായ യൂണിറ്റ് നടത്തി വന്ന യുവതിയാണ് ഉണ്ണിക്കൃഷ്ണന്റെ പീഡനത്തിനരിയായത്. മറ്റ് രണ്ട് യുവതികള്‍ക്കൊപ്പാണ് കമ്പനി നടത്തിയിരുന്നത്. വന്‍നഷ്‌ടം സംഭവിച്ചതിനെ തുടര്‍ന്ന് യൂണിറ്റ് പൂട്ടി. ഇതിനിടെയാണ് കല്‍ക്കി  അവതാരമാണെന്ന് അവകാശപ്പെട്ട ഉണ്ണിക്കൃഷ്നനെ ഇവര്‍ പരിചയപ്പെടുപ്പെടുന്നത്. സമയം മോശമാണെന്നും പൂജ നടത്തിയാല്‍ പ്രശ്നം പരിഹരിക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന്  കാക്കാനാട്ടെ ഫ്ലാറ്റില്‍ പൂജ നടത്തി. പിന്നീട് ഇതില്‍ ഒരു യുവതിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ യുവതിയെ ഉണ്ണിക്കൃഷ്ണന്റെ ഫ്ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ മൂന്ന് യുവതികെളയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞു. എന്നാല്‍ ഒരാള്‍ മാത്രമാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. തട്ടിപ്പ് കേസുകളിലും ഉണ്ണിക്കൃഷന്‍ പ്രതിയാണ്. തൃശൂര്‍ ജില്ലയില്‍ ചിട്ടി നടത്തി പണം തട്ടിയതിന് രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.