അധിൻ കൃഷ്ണൻ, അമിത് കിഷൻ, അർജുൻ കൃഷ്ണൻ, ശ്രീരാജ്, ശ്രീഹരി, പ്രണവ് നാരായണൻ, നിഖിൽ ബിജു എന്നിവരടങ്ങിയ സംഘമാണ് പഞ്ചവാദ്യത്തില്‍ അമ്പലപ്പുഴയുടെ മികവ് കാത്തുസൂക്ഷിച്ചത്

ആലപ്പുഴ: പഞ്ചവാദ്യത്തിൽ വിജയം വിട്ടുകൊടുക്കാതെ അമ്പലപ്പുഴ സംഘം. തുടർച്ചയായ 12 വർഷവും പഞ്ചവാദ്യം ഹൈസ്ക്കൂൾ വിഭാഗം സംസ്ഥാനതല മത്സരത്തിൽ വിജയികളായിരിക്കുകയാണ് അമ്പലപ്പുഴ ഗവൺമെന്‍റ് മോഡൽ എച്ച് എസ് എസിലെ വിദ്യാർഥികൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്തരിച്ച കലാരത്നം പരമേശ്വര കുറുപ്പിന്‍റെ മകനും സോപാന സംഗീത വിദ്വാനുമായ അമ്പലപ്പുഴ വിജയകുമാറിന്‍റെ ജേഷ്ഠനുമായ അമ്പലപ്പുഴ ജയകുമാറിന്‍റെ ശിക്ഷണത്തിൽ ഈ സംഘം രണ്ടാം തവണയാണ് വിജയകിരീടം നേടുന്നത്. സൗജന്യമായാണ് ഇവരെ പഞ്ചവാദ്യം അഭ്യസിപ്പിച്ചത്.

അധിൻ കൃഷ്ണൻ, അമിത് കിഷൻ, അർജുൻ കൃഷ്ണൻ, ശ്രീരാജ്, ശ്രീഹരി, പ്രണവ് നാരായണൻ, നിഖിൽ ബിജു എന്നിവരടങ്ങിയ സംഘമാണ് പഞ്ചവാദ്യത്തില്‍ അമ്പലപ്പുഴയുടെ മികവ് കാത്തുസൂക്ഷിച്ചത്.