പാലക്കാട്:കല്യാൺ ജ്വല്ലേഴ്സിന്റെ ഒരു കോടിക്ക് അടുത്ത് വില വരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. തൃശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് റോഡ് മാര്ഗം കൊണ്ടുപോകുമ്പോഴാണ് സംഭവം.വാളയാർ ചെക് പോസ്റ്റിനു സമീപം ചാവടിയിൽ വെച്ചാണ് കവർച്ച.

സ്വർണം അടങ്ങിയ വാഹനവുമായി മോഷ്ടാക്കൾ കടന്നു കളഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 2 പേരെ വലിച്ചു പുറത്തിടുകയായിരുന്നു. പാലക്കാട്, ചാവടി പൊലീസ് സ്‌റ്റേഷനുകളിൽ കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെൻറ്പരാതി കൊടുത്തു.സ്വര്‍ണം തിരികെ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും അധികൃതര്‍ക്ക് കൈമാറിയതായി  കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാൻ ആൻഡ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമൻ അറിയിച്ചു