ചെന്നൈ: തന്‍റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവും സംസ്ഥാനപര്യടനവും നാളെ തുടങ്ങാനിരിക്കെ വിജയപ്രതീക്ഷകളും കമല്‍ പ്രകടിപ്പിച്ചു. തമിഴ്നാട്ടില്‍ ദ്രവീഡിയ പാര്‍ട്ടികള്‍ ഉള്ളപ്പോള്‍ അതേ പ്രത്യയശാസ്ത്രത്തിലുള്ള മറ്റൊരു പാര്‍ട്ടി രൂപികരിച്ചുകൊണ്ട് എങ്ങനെ വിജയിക്കുമെന്ന ചോദ്യത്തിന് കമല്‍ഹാസന്‍റെ ഉത്തരം ഞാന്‍ വിജയത്തിലെത്തിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാകുമെന്നായിരുന്നു.
ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാര്‍ എല്ലാം ദ്രവീഡയരാണെന്നും തമിളന്‍മാര്‍ മാത്രമാണ് ദ്രവീഡയരെന്ന് അവകാശവാദമുന്നയിക്കണ്ട കാര്യമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ദ്രവീഡയന്‍ സ്വത്വം ആഘോഷിക്കപ്പെടുമ്പോള്‍ അതൊരു കോറസായി ദില്ലിയിലേക്കെത്തുമെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞത്.
തിങ്കളാഴ്ച തന്‍റെ പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച ശേഷം ഡിഎംഡികെ നേതാവ് വിജയകാന്തിനെ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയത്തില്‍ തന്‍റെ സീനിയറാണ് വിജയകാന്തെന്നും താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ വിജയകാന്ത് സന്തോഷം പ്രകടിപ്പിച്ചതായും കമല്‍ഹാസന്‍ പറഞ്ഞു.
